ഇക്കഴിഞ്ഞ ഓഗസ്റ്റ് 12 ന് ന്യൂയോര്‍ക്കിലെ ഒരു പൊതുവേദിയില്‍ പ്രഭാഷണം നടത്താനെത്തിയ പ്രമുഖ സാഹിത്യകാരന്‍ സല്‍മന്‍ റുഷ്ദി അക്രമിക്കപ്പെട്ടു. ഈ സംഭവത്തെ അപലപിച്ചുകൊണ്ട് ഫേസ്ബുക് പോസ്റ്റിട്ട മലയാളത്തിലെ എഴുത്തുകാരന്‍ മനോജ് കുറൂറിന് നിരാശയായിരുന്നു ഫലം. മറ്റുകാര്യങ്ങള്‍ക്കെല്ലാം സജീവമായി പ്രതികരിക്കാറുള്ള സോഷ്യല്‍മീഡിയ സമൂഹം ആ സംഭവത്തെ അവഗണിച്ചതില്‍ പ്രതിക്ഷേധിച്ച്, സാഹിത്യവും കലയും ആയി ബന്ധപ്പെട്ട എല്ലാ മേഖലകളില്‍നിന്നും താന്‍ പിന്‍വാങ്ങുന്നതായി മനോജ് അറിയിച്ചു. ഈ പശ്ചാത്തലത്തില്‍ പ്രസ്തുതവിഷയം മുന്‍നിര്‍ത്തി 'പച്ചക്കുതിര'യുടെ അഭ്യര്‍ത്ഥനപ്രകാരം മനോജ് കുറൂറുമായി ബെന്യാമിന്‍ നടത്തിയ സംഭാഷണം