പൊന്നിയിന്‍ സെല്‍വന്‍ എന്ന ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തിയതോടെ തമിഴ്‌സാഹിത്യത്തിലെ ഇതിഹാസ നോവല്‍ കല്‍ക്കിയുടെ 'പൊന്നിയിന്‍ സെല്‍വന്‍' ഓരോ മലയാളിയും തേടിപ്പോയി വായിക്കുന്ന ഒരു കാഴ്ചയ്ക്കാണ് മലയാളസാഹിത്യം സാക്ഷ്യം വഹിച്ചത്. അതോടൊപ്പം നോവല്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ജി സുബ്രഹ്മണ്യനെയും മലയാളി വായനക്കാര്‍ തിരഞ്ഞു. അത്ര മനോഹരമായിരുന്നു നോവലിന്റെ മലയാള പരിഭാഷ. ഇപ്പോഴിതാ നോവലിന്റെ വിവര്‍ത്തനത്തെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചുമൊക്കെ വിവര്‍ത്തകന്‍ ജി സുബ്രഹ്മണ്യന്‍ ഡി സി ബുക്‌സിനോട് സംസാരിക്കുന്നു, വിവര്‍ത്തകന്‍ ജി സുബ്രഹ്മണ്യനുമായി ബിപിന്‍ ചന്ദ്രന്‍ നടത്തിയ അഭിമുഖം.