Kulathupuzha
Kulathupuzha

Kulathupuzha

കുളത്തുപ്പുഴ.......


വളരെ സുന്ദരവും ഗ്രാമ ഭംഗിഉള്ളതുമായ കൊല്ലം ജില്ലയിലെ ഒരു കൊച്ചുഗ്രാമം, ക്രിസ്ത്യന്‍ മുസ്ലിം ഹിന്ദു ആരാധനാലയങ്ങള്‍ കൈകോര്‍ത്തുപിടിച്ചുനിക്കുന്ന മത സൌഹര്‍ദ്രമായ ഒരു ഗ്രാമം കുളത്തൂപ്പുഴ പഞ്ചായത്ത് ഭൂപ്രകൃതിയില്‍ ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതാണ്. കാനനചാരുത പകരുന്ന നിത്യഹരിത വനങ്ങളും കുന്നുകളും താഴ്വരകളും തടാകങ്ങളും കൊണ്ട് മനോഹരമായ ഭൂപ്രദേശമാണ് കുളത്തൂപ്പുഴ. കല്ലട, കഴുതുരുട്ടി, ശെന്തുരുണി തുടങ്ങിയ ആറുകളും കുന്നിമാന്‍ തോടുകളും ദ്വീപുകളും ഉപദ്വീപുകളും കൊണ്ട് മനോഹരമായ മീന്‍മുട്ടി, സഹ്യാദ്രിയുടെ മടിത്തട്ടില്‍ കഴിയുന്ന ശംഖിലി വനങ്ങള്‍, കട്ടിളപ്പാറ, പള്ളംവെട്ടി, മാമൂട്, പള്ളിവാസല്‍, ഹനുമാന്‍കുന്ന് കൂടാതെ റോസാപ്പൂവിന്റെ ഇതളുകള്‍ പോലെ മനോഹരമായ റോസുമലയിലെ മലമടക്കുകളും ശെന്തുരുണി വന്യമൃഗസംരക്ഷണ കേന്ദ്രവും ചേര്‍ന്ന ഒട്ടനേകം സവിശേഷതകളുള്ള പ്രദേശമാണ് കുളത്തൂപ്പുഴ


ശെന്തുരുണി,


ശെന്തുരുണി എന്ന പേര് കിട്ടുവാനുള്ള കാരണം ശെങ്കുറിഞ്ഞി എന്ന വൃക്ഷങ്ങള്‍ ഇടതൂര്‍ന്ന് വളരുന്ന പ്രദേശമായതിനാലാണ്. പകല്‍ സമയങ്ങളില്‍ പോലും സൂര്യകിരണങ്ങള്‍ മണ്ണില്‍ പതിക്കാത്ത ഇടതൂര്‍ന്ന വനപ്രദേശങ്ങള്‍, അത്യപൂര്‍വ്വമായ ചീവിട് പക്ഷികളുടെ സാന്നിദ്ധ്യവും കര്‍ണ്ണമധുര ശബ്ദങ്ങളും അമൂല്യമായ നീലക്കൊടുവേലി തുടങ്ങി ഔഷധ സസ്യങ്ങള്‍, ഈറക്കാടുകള്‍, മ്ളാവ്, പുള്ളിമാന്‍, ആന, കൂരങ്ങന്‍, കാട്ടുപന്നി, കാട്ടുപോത്ത്, മുള്ളന്‍പന്നി, കടുവ, കരടി, കലമാന്‍ തുടങ്ങിയ വന്യമൃഗങ്ങള്‍, മയില്‍, വേഴാമ്പല്‍, വെള്ളരിപ്രാവ് തുടങ്ങിയ അപൂര്‍വ്വപക്ഷികള്‍, ക്ഷേത്രക്കടവിലെ തിരുമക്കള്‍ (മത്സ്യം) എന്നിവയും ഈ പ്രദേശത്തിന്റെ പ്രത്യേകതകളാണ്.


അതിര്‍ത്തികള്‍ ,


കുളത്തൂപ്പുഴ ആറിന്റെയും കല്ലടയാറിന്റേയും പുഷ്ടിപ്രദേശങ്ങളില്‍ ഏറിയ പങ്കും ഉള്‍പ്പെടുന്ന കുളത്തൂപ്പുഴ പഞ്ചായത്ത് കേരളത്തിലെ മലനാട് ഉള്‍പ്പടുന്ന മേഖലയിലാണ്. കൊല്ലം ജില്ലയുടെ ഏറ്റവും കിഴക്കേ അറ്റത്തുള്ള രണ്ടു പഞ്ചായത്തുകളില്‍ ഒന്നാണ് കുളത്തൂപ്പുഴ. ഈ പഞ്ചായത്തിന്റെ കിഴക്ക് തമിഴ്നാട് സംസ്ഥാനവും, തെക്ക് തിരുവനന്തപുരം ജില്ലയും, പടിഞ്ഞാറ് അലയമണ്‍, ഏരൂര്‍ പഞ്ചായത്തുകളും വടക്ക് തെന്മല, ആര്യന്‍കാവ് എന്നീ പഞ്ചായത്തുകളും സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്റെ വടക്ക് സിംഹഭാഗവും കല്ലടയാറും കല്ലട ജലസംഭരണിയും പങ്കിടുമ്പോള്‍, വടക്ക് കിഴക്ക് അതിര്‍ത്തിയായി തീര്‍ത്തക്കരമലയും, പെരിയനുരുട്ടിമലയും, കിഴക്കുഭാഗത്തായി മുനിയാല്‍കോവില്‍മൊട്ട, രത്നമല, കരിമലക്കടക്കല്‍ എന്നീ മലകള്‍ അടങ്ങുന്ന മലനിരയുമാണ്.

Download App

Website Image

Website

Website ImageKulathupuzha