‘പ്രണയത്തിന്റെ ഭക്ഷണമായ സംഗീതം തുടർന്നുകൊണ്ടേയിരിക്കൂ; അതെനിക്കു കുറച്ച് അധികമായി വിളമ്പൂ’. പ്രണയത്തിൽ സംഗീതം നിറക്കുന്ന ഇമ്പത്തെക്കുറിച്ച് പറയാൻ ഷേക്സ്പിയറുടെ വാക്കുകൾക്ക് അപ്പുറം എന്തു വേണം. ജീവിതത്തിൽ ഒരിക്കൽ പോലും പ്രണയിക്കാത്തവരായി ആരാണ് ഉള്ളത്. നിത്യപ്രണയത്തിന്റെ നിറവും മണവുമായി പ്രണയഗാനങ്ങൾ കേൾക്കുമ്പോൾ ആരാണ് പ്രണയത്തെക്കുറിച്ച് ഒരു നിമിഷമെങ്കിലും ചിന്തിക്കാതിരിക്കുക, പ്രണയ മന്ദാരങ്ങൾ പൂക്കുന്ന മാനസം മൂളുന്ന ഗാനമേതായിരിക്കും. പ്രണയാകാശങ്ങളെ സ്വപ്നം കാണുന്നവരുടെ പാട്ട്.... മടുക്കാതെ വീണ്ടും വീണ്ടും മൂളുന്ന ഗാനം...?