മിട്ടുവിൻ്റെ പഴക്കുല | മിന്നാമിന്നിക്കഥകൾ | Podcast
24 January 2026

മിട്ടുവിൻ്റെ പഴക്കുല | മിന്നാമിന്നിക്കഥകൾ | Podcast

Minnaminni kathakal | Mathrubhumi

About
ഒരു പാവമായിരുന്നു മിട്ടു ആന. എല്ലാവരേയും അവൻ സഹായിക്കും. ഒരു ദിവസം മിട്ടു ആന വിശന്ന് വലഞ്ഞു നടക്കുവായിരുന്നു. അപ്പോഴാണ് അവനൊരു പഴക്കുല കിട്ടിയത്. അയ്യടാ ഉഗ്രൻ പഴക്കുല. മിട്ടു ആന തുമ്പിക്കയ്യിലെ പഴക്കുല എടുത്ത് കാട്ടിലൂടെ നടന്നു. അപ്പോ മിന്നുകാക്ക അതുവഴി വന്നു. മിട്ടുവിന്റെ കയ്യിലെ പഴക്കുല കണ്ടതും മിന്നുകാക്ക ചോദിച്ചു. മിട്ടുക്കുട്ടാ പുന്നാരെ നല്ല വിശപ്പാണയ്യോ തന്നീടാമോ നീ വേഗം തിന്നാനായി നല്ല പഴം. അതിനെന്താ മിട്ടുകുലയിൽ നിന്നും ഒരു ഉഗ്രൻ പഴം ഉരിഞ്ഞ് മിന്നുകാക്കയ്ക്ക് നൽകി. കഥ: ലജീഷ് വേലൂർ. അവതരണം:ആർ.ജെ അച്ചു. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.