
About
പുന്നാരിക്കാട്ടിലെ പൊട്ടക്കിണറ്റിലായിരുന്നു കരിങ്കണ്ണൻ വവ്വാലും കുടുംബവും താമസിച്ചിരുന്നത്. മഹാ ദുഷ്ടനായിരുന്നു കരിങ്കണ്ണൻ വവ്വാൽ. തക്കം കിട്ടുമ്പോഴൊക്കെ മറ്റുള്ളവരെ ദ്രോഹിക്കുന്നതാണ് അവന് ഇഷ്ടം. കരിങ്കണ്ണൻ വവ്വാലിന്റെ അയൽവാസിയായിരുന്നു പാവത്താനായ വരയൻ ചിലന്തി. ഏറെ പ്രയാസപ്പെട്ട് വല നെയ്തു ഉണ്ടാക്കി അതിൽ വീഴുന്ന ചെറുപ്രാണികളെ തിന്നാണ് വരയൻ ചിലന്തി ജീവിച്ചിരുന്നത്. ഭക്ഷണം തേടി കഥളിത്തോട്ടത്തിലേക്ക് പറന്നു പോകുന്നതിനിടയിലെ നമ്മുടെ വരയന്റെ ചിലന്തിവല തകർക്കുക എന്നുള്ളത് കരിങ്കണ്ണൻ വവ്വാലിന്റെ ഒരു ഇഷ്ട വിനോദമായിരുന്നു. ഇത് കാരണം പല ദിവസങ്ങളിലും വരയൻ ചിലന്തി പട്ടിണിയിലായി. കേൾക്കാം മിന്നാമിന്നി കഥകൾ. അവതരണം: ആർ.ജെ. അച്ചു. കഥ: എം.ആർ. കൊറ്റാളി. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.