ഒ.എന്‍.വി കവിതയിലെ സംഗീതത്തില്‍ വീണുപോയ എം.ബി.എസ്:  ഒരു അപൂര്‍വ്വ ഗാനം പിറന്ന കഥ | O. N. V. Kurup
08 July 2025

ഒ.എന്‍.വി കവിതയിലെ സംഗീതത്തില്‍ വീണുപോയ എം.ബി.എസ്: ഒരു അപൂര്‍വ്വ ഗാനം പിറന്ന കഥ | O. N. V. Kurup

കാതോരം രവി മേനോന്‍ | Ravi Menon

About

തിരുവനന്തപുരത്തെ പഴയ ഗീത് ഹോട്ടലിലെ ശീതീകരിച്ച മുറിയിലിരുന്ന്, സിനിമയിലെ കഥാമുഹൂര്‍ത്തത്തിന് വേണ്ടി എഴുതിയ കാവ്യഗീതം സംഗീതസംവിധായകനേയും സംവിധായകനേയും ചൊല്ലിക്കേള്‍പ്പിക്കുന്നു ഒ എന്‍ വി. അവസാന വരിയും കേട്ടുതീര്‍ന്നപ്പോള്‍ രണ്ടു മഹാപ്രതിഭകളുടെ സര്‍ഗ്ഗ സംഗമം അരികിലിരുന്ന് ആസ്വദിച്ചുകൊണ്ടിരുന്ന സംവിധായകനോട് എംബി ശ്രീനിവാസന്‍ പറഞ്ഞു: 'ഈ വരികള്‍ക്ക് ഈ ഈണം തന്നെ ഏറ്റവും അനുയോജ്യം. ഒഎന്‍വി പാടിയ ട്യൂണില്‍ കാര്യമായ മാറ്റമൊന്നും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല ഞാന്‍. അങ്ങിങ്ങായി ചെറിയ മിനുക്കുപണികള്‍, അത്രയേ വേണ്ടൂ. ലളിതമായ ഓര്‍ക്കസ്‌ട്രേഷന്‍ കൂടി ചേര്‍ന്നാല്‍ നിങ്ങളുടെ സിനിമയിലെ പാട്ട് റെഡി...' ഹോസ്റ്റ്: രവി മേനോന്‍: സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്