
23 December 2025
ഹൃദയം തൊട്ട ആ പാട്ടും പത്തുവയസ്സുകാരന്റെ ഉത്തരവും | കാതോരം | Podcast
കാതോരം രവി മേനോന് | Ravi Menon
About
ദൈവത്തിൻറെ അദൃശ്യ സാന്നിധ്യമുള്ള രണ്ടു വരികൾ ഇന്നും കണ്ണുകളെ ഈറൻ എണിയിക്കുന്നു. ഇന്ന് മുന്നിലിരിക്കും ഈ അന്നം നിന്റെ സമ്മാനമല്ലയോ ഇന്ന് ഞങ്ങൾ തൻ പാനപാത്രത്തിൽ നിന്റെ കാരുണ്യജീവനം 1967ൽ പുറത്തിറങ്ങിയ അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ചിത്രത്തിൽ പി ഭാസ്കരൻ എഴുതി ബാബുരാജ് സ്വരപ്പെടുത്തിയ പാവനനാം ആട്ടിടയ പാതകാട്ടുക നാഥ എന്ന വിശ്രുത ഭക്തിഗാനത്തിന്റെ ചരണം. വയനാട്ടിലെ ഞങ്ങളുടെ സ്കൂളിന് സമീപമുള്ള കേരളവിലാസം കാപ്പിശാപ്പാട് ഹോട്ടലിലെ രാഗിമിനുക്കിയ സിമന്റ് മേശയ്ക്ക് മുന്നിൽ ഉച്ചയോണിന് ചെന്നിരുന്നപ്പോൾ ആദ്യമായി കാതിൽ വന്നു വീണതാണ് ആ പാട്ട്. വീട്ടിൽ നിന്ന് ചോറ് കൊണ്ടുവരാതിരുന്ന ദിവസങ്ങളിൽ ഒന്നിൽ അച്ഛന്റെ നിർദ്ദേശപ്രകാരം ഹോട്ടലൂണ് കഴിക്കാൻ ചെന്നതായിരുന്നു അന്നത്തെ അഞ്ചാം ക്ലാസുകാരൻ. നാലര പതിറ്റാണ്ടോളം മുമ്പ്. ആദ്യ കേൾവിയിലെ മനസ്സിന് തൊട്ടു ആ വരികൾ. കേൾക്കാം കാതോരം വിത്ത് രവി മേനോൻ.