zeno
Create a Station
Explore
Religious
Music
News
Podcasts
Bible
By Genre
By Location
By Language
Download App
Toggle Sidebar
zeno
Mathrubhumi
കാതോരം രവി മേനോന് | Ravi Menon
Music
Malayalam
പാട്ടുകളുടെ പിന്നണിയിലുണ്ട് അങ്ങാടിപ്പാട്ടാവാത്ത കുറേ കഥകള്‍. പോയകാലത്തിന്റെ നാട്ടുവഴിയിലുണ്ട് പാട്ടിനേക്കാള്‍ ഇമ്പമുള്ള വേറെയും കഥകള്‍. കാതോരം കേള്‍ക്കാം പാട്ടെഴുത്തുകാരന് രവി മേനോന് പറയുന്ന ഈ കഥകള്‍
Website
Episodes
41
07 March 2026
'അമൃതം ഗമയ'യില്‍ നായകനായി എം.ടി. കണ്ടത് മമ്മൂട്ടിയെ | കാതോരം | Podcast
സ്ക്രിപ്റ്റ് ഗംഭീരം. സംഭാഷണം അതിലും കേമം. എന്നാലും എവിടെയോ ഒരു പൊരുത്തക്കേട്. ഇടക്ക് കയറിവരുന്ന പ്രണയം കഥയുടെ ഭാവതീവ്രതക്ക് പോറലേൽപ്പിച്ചുവോ?
7 min
19 February 2026
ആദ്യ ശമ്പളവും അമ്മയുടെ വാക്കും | കാതോരം| Podcast
വീട്ടിൽ നിന്ന് നയാ പൈസ ധനസഹായം ചോദിച്ചു വാങ്ങില്ലെന്ന് ഉള്ളിലെ ദുരഭിമാനം നേരത്തെ തീരുമാനിച്ചു ഉറച്ചിരുന്നതുകൊണ്ട് പ്രത്യേകിച്ചും ആദ്യ ശമ്പളത്തിൽ നിന്ന് നൂറു രൂപയെങ്കിലും അമ്മയ്ക്ക് കൊടുക്കണം കൊടുത്തേ പറ്റൂ. പുതിയ ജോലിയിൽ ചേരാൻ പുറപ്പെടുമ്പോൾ കുട്ടിമാമ അതായത് അമ്മയുടെ അനുജൻ തന്ന ഉപദേശമാണ് അമ്മ ചോദിക്കാൻ ഒന്നും പോണില്ല എന്നാലും കൊടുക്കണം... ആദ്യ ശമ്പളത്തിന്റെ ഉള്ളിൽ കോറുന്ന ഓർമ പങ്കിടുകയാണ്...
4 min
06 January 2026
പൊള്ളുന്ന ചുംബനത്തിൻ്റെ നനവിപ്പോഴുമുണ്ട് നെറ്റിയിൽ | Kathoram | Podcast
ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ഒരാൾ ഒന്നോ രണ്ടോ മാസം കൂടുമ്പോൾ വന്നെത്താറുള്ള പോസ്റ്റ് കാർഡുകളിലൂടെയാണ് അദ്ദേഹത്തെ പരിചയം. വടിവത്ത കൈപ്പടയിൽ ലളിത സുന്ദരമായ ഭാഷയിൽ എഴുതിയ ആ കത്തുകളിൽ ജീവിതത്തെകുറിച്ചുള്ള സുചിന്തിതമായ നിരീക്ഷണങ്ങൾ ആയിരിക്കും ഏറിയും. അവസാനകാലത്ത് അയച്ച കത്തുകളിൽ ഒന്നിൽ അദ്ദേഹം എഴുതി: "പ്രായമേറി വരുന്നു, കണ്ണൊന്ന് ചിമ്മി തുറക്കുമ്പോഴേക്കും 90 കാരനാകും. ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന...
6 min
23 December 2025
ഹൃദയം തൊട്ട ആ പാട്ടും പത്തുവയസ്സുകാരന്റെ ഉത്തരവും | കാതോരം | Podcast
ദൈവത്തിൻറെ അദൃശ്യ സാന്നിധ്യമുള്ള രണ്ടു വരികൾ ഇന്നും കണ്ണുകളെ ഈറൻ എണിയിക്കുന്നു. ഇന്ന് മുന്നിലിരിക്കും ഈ അന്നം നിന്റെ സമ്മാനമല്ലയോ ഇന്ന് ഞങ്ങൾ തൻ പാനപാത്രത്തിൽ നിന്റെ കാരുണ്യജീവനം 1967ൽ പുറത്തിറങ്ങിയ അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ചിത്രത്തിൽ പി ഭാസ്കരൻ എഴുതി ബാബുരാജ് സ്വരപ്പെടുത്തിയ പാവനനാം ആട്ടിടയ പാതകാട്ടുക നാഥ എന്ന വിശ്രുത ഭക്തിഗാനത്തിന്റെ ചരണം. വയനാട്ടിലെ ഞങ്ങളുടെ സ്കൂളിന് സമീപമുള്ള...
6 min
09 December 2025
‘എന്തിനാ സാറേ സങ്കടപ്പാട്ട്, ലൈഫില്‍ നിറയെ സങ്കടമല്ലേ’ | കാതോരം | Podcast
ഓട്ടോയിൽ കയറിയിരുന്നപ്പോൾ ഡ്രൈവർ ചോദിച്ചു പാട്ടു വെക്കുന്നതിൽ വിരോധമില്ലല്ലോ പിന്നിലെ സ്പീക്കറുകളിൽ നിന്ന് കരകര ശബ്ദത്തിന്റെ അകമ്പടിയോടെ ഒഴുകിക്കൊണ്ടിരുന്ന പാട്ടിലേക്ക് ശ്രദ്ധ പോയതപ്പോഴാണ് എം ജി ശ്രീകുമാറും സുജാതയും മത്സരിച്ചു പാടുന്നു കവിളിനിയിൽ കുങ്കുമമോ പരിഭവവർണ്ണപരാഗങ്ങളോ കരിമിഴിയിൽ കവിതയുമായി വാവാ എന്റെ ഗാഥേ ഏയ് ഒരു വിരോധവുമില്ല പാടിക്കോട്ടെ കുറച്ചധികം നേരത്തെ യാത്രയുണ്ടല്ലോ എന്റെ മറുപടി...
5 min
25 November 2025
എനിക്ക് എത്രയോ ജന്മമായി പാട്ട് വെച്ചുതരണം; തടവറയിലിരുന്ന് അയാൾ ആവശ്യപ്പെട്ടു | കാതോരം | Podcast
മോഷണക്കുറ്റത്തിന് പിടിയിലായി ജയിലിൽ കഴിയുന്ന ഒരാൾ, തൻ്റെ ഏകാന്തതയിൽ ആശ്വാസമായി, എത്രയോ ജന്മമായി എന്ന പ്രണയഗാനം എഫ്എം പരിപാടിയിൽ ആവശ്യപ്പെട്ടു. പാട്ടിലെ നായികയായ മഞ്ജു വാര്യരുടെ മുഖച്ഛായയുള്ള തൻ്റെ പഴയ പ്രണയിനിയെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു ഈ പാട്ട് കേൾക്കുമ്പോൾ അയാളുടെ മനസിലേക്കെത്തിയത്. സിനിമയുടെ സാഹചര്യങ്ങൾക്കപ്പുറം ഒരു ഗാനം മലയാളികളുടെ ജീവിതത്തിലും പ്രണയസങ്കൽപ്പങ്ങളിലും എത്രത്തോളം ആഴത്തിൽ...
6 min
11 November 2025
ഏകാന്തതയുടെ തുരുത്തിൽ ഒടുങ്ങിയ സുലക്ഷണയുടെ ജീവിതം | കാതോരം | Podcast
സുലക്ഷണ പണ്ഡിറ്റ് പ്രണയിച്ചത് സഞ്ജീവ്കുമാറിനെ സഞ്ജീവ് പ്രണയിച്ചത് ഹേമമാലിനിയെയും സമാന്തര രേഖകൾ പോലെ ഒഴുകിയ ഒരിക്കലും കൂട്ടിമുട്ടാതെ പോയ രണ്ട് ബോളിവുഡ് പ്രണയങ്ങൾ നഷ്ടപ്രണയത്തിന്റെ സപ്തസ്മൃതികളിൽ മുഴുകി ജീവിച്ച സഞ്ജീവ് മദ്യത്തിൽ അഭയം തേടി ജീവിതം ധൂർത്തടിച്ചതും ഒടുവിൽ ഹൃദയസ്തംഭനത്തിന് കീഴടങ്ങിയതും ചരിത്രം. ഇപ്പോഴ ഇതാ സുലക്ഷണയും യാത്രയായി. കാൽ നൂറ്റാണ്ടോളം നീണ്ട വിഷാദഭരിതമായ ഏകാന്ത ജീവിതത്തിന്...
10 min
28 October 2025
ഈ ലോകത്ത് നീ ഒറ്റയ്ക്കല്ല എന്ന് കാതില്‍ മന്ത്രിച്ചുകൊണ്ടിരുന്ന പ്രിയപ്പെട്ട പാട്ടുകള്‍ | Kathoram by Ravi Menon
ഒറ്റപ്പെടലിന്റെ വ്യഥയിലേക്ക് സ്വയം ഉള്‍വലിഞ്ഞ കുട്ടിയ്ക്ക് ആശ്വാസം പകര്‍ന്ന പാട്ടുകളെക്കുറിച്ച്.. ഈ ലോകത്ത് നീ ഒറ്റയ്ക്കല്ല എന്ന് നിരന്തരം കാതില്‍ മന്ത്രിച്ചുകൊണ്ടിരുന്ന പ്രിയപ്പെട്ട ആ പാട്ടുകളെക്കുറിച്ച് കാതോരത്തില്‍ രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
5 min
15 October 2025
ഏകാന്തതയില്‍ ഒരു മനുഷ്യന് കൂട്ടായി മാറിയ പുസ്തകം; കൃതാര്‍ത്ഥനായി ഞാനും | Kathoram BY Ravi Menon
വായനയെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന ഒരാള്‍ ഒരു പട്ടാളക്കാരന്. പ്രായം 90 വയസ്. പ്രായാധിക്യവും അസുഖങ്ങളും കാരണം കിടക്കയില്‍ ഒതുങ്ങിപ്പോയ ജീവിതം. എഴുന്നേറ്റിരിക്കാന്‍ പോലും ആരുടെയെങ്കിലും സഹായം വേണം. അയാള്‍ക്ക് പുസ്തകങ്ങള്‍ ആശ്വാസമാകുന്ന അനുഭവം. ഹോസ്റ്റ് രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
4 min
25 September 2025
"നിങ്ങള്‍ നോക്കിക്കോളൂ രവിയേട്ടാ... ഈ മനുഷ്യനെ പിടിച്ചാൽ കിട്ടില്ല. ഓസ്കാറും വാങ്ങിയിട്ടേ മൂപ്പര് അടങ്ങൂ...." | Mohanlal
'ലാലിന്റെ ചിരി നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ രവിയേട്ടാ?' -- ഇടക്ക് മധു ചോദിക്കും. ' അരച്ചിരിയാണ്. മുഴോന്‍ പൊറത്തേക്ക് വരില്യ. പാതി ഉള്ളില്‍ തന്നെ തങ്ങി നില്ക്കും.' -- മധുവിന്റെ സുചിന്തിതമായ നിരീക്ഷണം. ചിന്തിച്ചു നോക്കിയപ്പോള്‍ ആ പറഞ്ഞതില്‍ കുറച്ച് സത്യമില്ലേ എന്നൊരു സംശയം. പോട്ടെ, ഇനി സിനിമയില്‍ ലാലിനെ കാണുമ്പോള്‍ ശ്രദ്ധിക്കാം. ഹോസ്റ്റ്: രവി മേനോന്. സൗണ്ട് മിക്സിങ്: എസ്.സുന്ദര്‍
4 min