
03 July 2026
വെള്ളച്ചാട്ടമോ മഴത്തുള്ളിയോ , ഏതിനോടാണിഷ്ടം ? A podcast based on poem by Vishnunarayanan Namboothiri
Dilli Dali
About
കാകാ കാലേൽകർ ഒരിക്കൽ ഗുരുവായ ഗാന്ധിജിയെ ഗർസപ്പ വെള്ളച്ചാട്ടം കാണാൻ വിളിച്ചു.ഗാന്ധിജി പറഞ്ഞു: സ്വാതന്ത്ര്യസമരത്തിൽ നിന്നും ശ്രദ്ധ തിരിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല. ശിഷ്യൻ : ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ വെള്ളച്ചാട്ടങ്ങളിലൊന്നാണ് ...വരൂ .ഗാന്ധിജി : മഴത്തുള്ളി അതിനും എത്രയോ മുകളിൽ നിന്നാണ് വരുന്നത് .ഈ അനുഭവം വിഷ്ണുനാരായണൻ നമ്പൂതിരി മനോഹരമായ കവിതയാക്കി .1975 ജൂലായ് മാസത്തിൽ എഴുതിയ 'ഗാന്ധിദർശനം' എന്ന കവിത.ഇന്ന് തെക്കൻ ഡൽഹിയിൽ രാവിലെ മഴ പെയ്തപ്പോൾ ആ കവിത മനസ്സിലേക്കു വന്നു.അങ്ങനെ ഈ പോഡ്‌കാസ്റ്റുണ്ടായി. വെള്ളച്ചാട്ടമോ മഴത്തുള്ളിയോ , ഏതിനോടാണിഷ്ടം ?കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ