Skip to content
Opens in a new window
പൊട്ടക്കിണറ്റിലെ പ്രേതം തെളിയിച്ച കൊലപാതകങ്ങൾ  | അന്ന് മുതൽ ഇന്ന് വരെ | Podcast
09 September 2026

പൊട്ടക്കിണറ്റിലെ പ്രേതം തെളിയിച്ച കൊലപാതകങ്ങൾ | അന്ന് മുതൽ ഇന്ന് വരെ | Podcast

അന്നുമുതല്‍ ഇന്നുവരെ | Crime News | Mathrubhumi News

About
ആത്മഹത്യയെന്ന് കരുതി അവസാനിപ്പിക്കാമായിരുന്ന ഒരു കേസ്… പക്ഷേ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ മനസ്സിലെ രണ്ട് ചോദ്യങ്ങൾ ആ കഥയെ മാറ്റിമറിച്ചു.2017-ൽ ഇരിട്ടിയിലെ ഒരു പൊട്ടക്കിണറ്റിൽ കണ്ടെത്തിയ അജ്ഞാത സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് ആരംഭിച്ച അന്വേഷണം. കൈത്തണ്ടയിലെ ഒരു പച്ചകുത്ത്, പരിചയമില്ലാത്ത വഴികൾ, പിന്തുടരേണ്ടി വന്ന അപ്രതീക്ഷിത സൂചനകൾ… ഒടുവിൽ അന്വേഷണം എത്തിയത് ഞെട്ടിക്കുന്ന മറ്റൊരു സത്യത്തിലേക്ക്.പക്ഷേ, അവിടെയും കഥ തീർന്നില്ല. മരിച്ച സ്ത്രീയുടെ രണ്ട് കുഞ്ഞുങ്ങൾ എവിടെ?58 ദിവസം നീണ്ട അന്വേഷണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ നേരിട്ടത് കേസിന്റെ ചുരുളുകൾ മാത്രമല്ല, രണ്ട് കുഞ്ഞുങ്ങളുടെ ജീവിതത്തെക്കുറിച്ചുള്ള വലിയൊരു ആശങ്ക കൂടിയായിരുന്നു.ഒരു മൃതദേഹത്തിൽ നിന്ന് ആരംഭിച്ച് രണ്ട് കൊലപാതകങ്ങളിലേക്കും രണ്ട് കുഞ്ഞുങ്ങളുടെ തിരിച്ചുകിട്ടലിലേക്കും നീണ്ട യഥാർഥ അന്വേഷണകഥ.
 ‘അന്ന് മുതൽ ഇന്ന് വരെ’
കേൾക്കാം… അന്വേഷണത്തിന്റെ ഓരോ വഴിത്തിരിവുകളും.