Skip to content
Opens in a new window
കാണ്ഡഹാർ വിമാന റാഞ്ചൽ | അന്നു മുതൽ ഇന്നുവരെ | True Crime | Podcast
30 September 2026

കാണ്ഡഹാർ വിമാന റാഞ്ചൽ | അന്നു മുതൽ ഇന്നുവരെ | True Crime | Podcast

അന്നുമുതല്‍ ഇന്നുവരെ | Crime News | Mathrubhumi News

About
ആകാശമധ്യേ അഞ്ച് ഭീകരര്‍ തട്ടിയെടുത്ത ഇന്ത്യന്‍ വിമാനം
-------------------------
1999 ഡിസംബര്‍ 24 ക്രിസ്മസ് തലേന്ന് വൈകിട്ട് 4 മണിക്ക് നേപ്പാളിലെ കാഠ്മണ്ഡു ത്രിഭൂവന്‍ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ന്യൂഡല്‍ഹി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ട് ലക്ഷ്യമാക്കി ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫൈ്ളറ്റ് ഐസി 814 പറന്നുയര്‍ന്നു.  ദേവി ശരണ്‍ അഥവ ഡി. ശരണ്‍ ആണ് വിമാനത്തിന്റെ ക്യാപ്റ്റന്‍.  സീനിയര്‍ ഫൈ്‌ലറ്റ് അറ്റന്റ് അനില്‍ ശര്‍മ പൈലറ്റമാര്‍ക്കുള്ള ചായയും സ്‌നാക്‌സുമായി കോക്പിറ്റില്‍ പ്രവേശിച്ചു. പൊടുന്നനെ മുഖംമൂടി ധരിച്ചൊരാള്‍ കോക്പിറ്റിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തുകയറി. അയാളുടെ കൈയില്‍ തോക്കും ഗ്രേനേഡുമുണ്ടായിരുന്നു. പൈലറ്റിന് നേര്‍ക്ക് തോക്ക് ചൂണ്ടി അയാള്‍ പറഞ്ഞു ഞങ്ങള്‍ ഈ വിമാനം ഹൈജാക്ക് ചെയ്തിരിക്കുന്നു.
നിർമ്മാണം & അവതരണം: അലീന മരിയ വർഗീസ്.